തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,211 പേർക്ക് കോവിഡ്-19 വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതിൽ 1026 പേരും സമ്പർക്കരോഗികളാണ്. അതിൽ 103 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. അതോടൊപ്പം രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 78 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.
ഈമാസം നാലിന് മരണമടഞ്ഞ കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ ഖാദർ (67), ആഗസ്റ്റ് 6ന് മരണമടഞ്ഞ എറണാകുളം പള്ളുരുത്തി സ്വദേശി കെ.വി. റാഫി (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 108 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
*ജില്ലാതിരിച്ചുള്ള കോവിഡ് കണക്കുകൾ
തിരുവനന്തപുരം – 292
മലപ്പുറം – 170
കോട്ടയം – 139
ആലപ്പുഴ – 110
കൊല്ലം – 106
പാലക്കാട് – 78
കോഴിക്കോട് – 69
കാസർഗോഡ് – 56
എറണാകുളം – 54
കണ്ണൂർ – 41
പത്തനംതിട്ട – 30
വയനാട് – 25
തൃശൂർ – 24
ഇടുക്കി – 17
*ജില്ല തിരിച്ചുള്ള സമ്പർക്ക രോഗികളുടെ എണ്ണം
തിരുവനന്തപുരം – 281
മലപ്പുറം – 145
കോട്ടയം – 115
ആലപ്പുഴ – 99
കൊല്ലം – 88
കോഴിക്കോട് – 56
പാലക്കാട് – 49
കാസർഗോഡ് – 49
എറണാകുളം – 48
കണ്ണൂർ – 28
വയനാട് – 24
തൃശൂർ – 17
ഇടുക്കി – 14 പേർക്കും
പത്തനംതിട്ട – 13
27 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തൃശൂർ ജില്ലയിലെ 5, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 4 വീതവും, തിരുവനന്തപുരം ജില്ലയിലെ 3, പാലക്കാട്, കണ്ണൂർ ജില്ലകളിലെ 2 വീതവും, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ ഒരു എയർ ക്രൂവിനും, കണ്ണൂർ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാർക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎൻഎച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.