സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കോവിഡ്; 1061 പേർക്ക് സമ്പർക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. എന്നാൽ ആശങ്കപ്പെടേണ്ട സ്ഥിതിയാണെന്നും ഇന്ന് 1061 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും അതിൽ 73 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 77 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 94 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 814 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഓഗസ്റ്റ് രണ്ടിന് മരണമടഞ്ഞ കണ്ണൂർ സ്വദേശി സജിത്ത് (40), ഓഗസ്റ്റ് മൂന്നിന് മരണമടഞ്ഞ മലപ്പുറം സ്വദേശി ഇമ്പിച്ചികോയ (68), തിരുവനന്തപുരം ഉച്ചക്കട സ്വദേശി ഗോപകുമാർ (60), ഓഗസ്റ്റ് അഞ്ചിന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.ജി. ബാബു (60), ഓഗസ്റ്റ് ആറിന് മരണമടഞ്ഞ ആലപ്പുഴ ചേർത്തല സ്വദേശി സുധീർ (63), എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള ആകെ മരണം 102 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -289
കാസർഗോഡ് – 168
കോഴിക്കോട് – 149
മലപ്പുറം – 143
പാലക്കാട് – 123
എറണാകുളം – 82
ആലപ്പുഴ – 61
വയനാട് – 55
പത്തനംതിട്ട – 39
കോട്ടയം – 37
കൊല്ലം – 36
തൃശൂർ – 33
ഇടുക്കി – 23
കണ്ണൂർ – 13

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

തിരുവനന്തപുരം -281
കാസർഗോഡ് -163
മലപ്പുറം – 125
കോഴിക്കോട് – 121
എറണാകുളം – 73
പാലക്കാട് – 67
വയനാട് – 49
ആലപ്പുഴ – 48
കോട്ടയം – 35
പത്തനംതിട്ട – 28
കൊല്ലം – 26
തൃശൂർ – 22
ഇടുക്കി – 14
കണ്ണൂർ – 9
18 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ ആറ്, എറണാകുളം ജില്ലയിലെ നാല്, കണ്ണൂർ ജില്ലയിലെ രണ്ട്, കൊല്ലം, പത്തനംതിട്ട, വയനാട്, തൃശൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലെ ഒരു കെഎസ്ഇ ജീവനക്കാരനും രോഗം ബാധിച്ചു. ഇതോടെ 12,411 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 19,151 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 814 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഇന്ന് രോഗമുക്തി നേടിയവർ

തിരുവനന്തപുരം – 150
കാസർഗോഡ് – 123
കോട്ടയം – 71
ആലപ്പുഴ – 70
തൃശൂർ – 60
ഇടുക്കി – 57
പത്തനംതിട്ട – 50
മലപ്പുറം – 40
കോഴിക്കോട് – 36
വയനാട് – 34
പാലക്കാട് – 33
കൊല്ലം – 32
എറണാകുളം – 29
കണ്ണൂർ – 29

Leave a Reply

Your email address will not be published. Required fields are marked *