സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളില്‍ നിന്നു വന്ന 37 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്ന 89 പേരുമാണ് മറ്റ് രോഗികള്‍. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 23, മലപ്പുറം ജില്ലയിലെ 12, കണ്ണൂര്‍ ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 4, കൊല്ലം ജില്ലയിലെ 2, പാലക്കാട്, വയനാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
ഇതോടെ 15,310 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. അതേസമയം 28,878 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കൂടാതെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1099 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,217 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,48,793 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,424 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1548 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,123 സാമ്പിളുകള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 11,82,727 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8256 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,49,385 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1187 പേരുടെ ഫലം വരാനുണ്ട്.

*ജില്ല തിരിച്ച് രോഗം സ്ഥിരീകരിച്ചവര്‍

തിരുവനന്തപുരം-519
മലപ്പുറം-221
എറണാകുളം-123
കോഴിക്കോട്-118
കോട്ടയം-100
ആലപ്പുഴ-86
കൊല്ലം-81
കണ്ണൂര്‍-52
വയനാട്-49
കാസര്‍കോട് -48
പത്തനംതിട്ട-44
ഇടുക്കി-30
തൃശൂര്‍-30
പാലക്കാട്-29

*സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

തിരുവനന്തപുരം-487
മലപ്പുറം-200
എറണാകുളം-110
കോഴിക്കോട്-106
കോട്ടയം- 91
ആലപ്പുഴ- 73
കൊല്ലം-70
കണ്ണൂര്‍-38
കാസര്‍ഗോഡ്-37
വയനാട്-36
പത്തനംതിട്ട-33
തൃശൂര്‍-27
പാലക്കാട് -24
ഇടുക്കി-19

*രോഗമുക്തി നേടിയവര്‍

കാസര്‍ഗോഡ്-203
തിരുവനന്തപുരം-190
എറണാകുളം-120
പാലക്കാട്-107
മലപ്പുറം-82
തൃശൂര്‍-64
കോട്ടയം-61
വയനാട്-61
കൊല്ലം- 55
കോഴിക്കോട്-43
ഇടുക്കി- 39
ആലപ്പുഴ-30
പത്തനംതിട്ട-24
കണ്ണൂര്‍-20

Leave a Reply

Your email address will not be published. Required fields are marked *