സംസ്ഥാനത്ത് ഇന്ന് 1553 പേർക്ക് കോവിഡ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1553 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1391 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 156 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 28 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 90 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് നടന്ന കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓണത്തോടനുബന്ധിച്ച് പൊതുവിൽ പരിശോധനകളുടെ എണ്ണം കുറഞ്ഞതുകൊണ്ടു കൂടിയാണ് ഏതാനും ദിവസങ്ങളായി രോഗബാധയുടെ എണ്ണത്തിൽ കുറവുണ്ടായത്. നമ്മുടെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് രണ്ടു ദിവസങ്ങളായി കൂടുതലാണ്. എട്ടിന് മുകളിലാണ് അത് ഇപ്പോഴുള്ളത്. ഇത് അഞ്ചിന് താഴെ നിർത്തേണ്ടതാണ്. മൊത്തം കേസുകളുടെ 50 ശതമാനത്തിലധികവും കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഉണ്ടായത്. കേസുകൾ വ്യാപിക്കുന്ന സാഹചര്യം തന്നെയാണ് നിലവിലുള്ളത് എന്നാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണാവധിയോടനുബന്ധിച്ച് നമ്മുടെ മാർക്കറ്റുകളും പൊതു ഇടങ്ങളും സജീവമായിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങളുടെ സമ്പർക്കത്തിൽ വർധനവുണ്ടായിട്ടുണ്ട്. ഇത് രോഗവ്യാപനത്തിനിടയാക്കിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് അടുത്ത രണ്ടാഴ്ച പ്രധാനമാണ്. അടുത്ത 14 ദിവസം കടുത്ത ജാഗ്രത പുലർത്തണം. വയോജനങ്ങളിലേയ്ക്ക് വ്യാപനം കൂടാതിരിക്കാൻ ശ്രദ്ധിക്കണം, മുഖ്യമന്ത്രി പറഞ്ഞു.

*ജില്ല തിരിച്ച് രോഗം സ്ഥിരീകരിച്ചവർ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 317 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 164 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 160 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 133 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 131 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 118 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 93 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 91 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 87 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 74 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 65 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 58 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 44 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 18 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

*ജില്ല തിരിച്ച് സമ്പർക്ക രോഗികളുടെ കണക്ക്

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 299 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 135 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 158 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 118 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 122 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 97 പേർക്കും തൃശൂർ ജില്ലയിൽ നിന്നുള്ള 90 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 85 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 83 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 64 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 55 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 50 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 20 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 15 പേർക്കുമാണ് പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 40 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 15, എറണാകുളം ജില്ലയിലെ 10, കോഴിക്കോട് ജില്ലയിലെ 4, കണ്ണൂർ ജില്ലയിലെ 3, കൊല്ലം, കാസർഗോഡ് ജില്ലകളിലെ 2 വീതവും, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒന്നും വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 4 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

അതേസമയം ഇന്ന് 1950 പേരാണ് രോഗമുക്തരായത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 343 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 81 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 36 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 212 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 117 പേരുടെയും, ഇടുക്കി ജില്ലയിൽ 22 നിന്നുള്ള പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 209 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 145 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 68 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 210 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 186 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 17 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 137 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 167 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 21,516 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 57,732 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിൽ 30342 സാമ്പിളുകൾ പരിശോധിച്ചു. 21516 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,92,168 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,74,135 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 18,033 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1703 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,342 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 17,55,568 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,80,540 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Leave a Reply

Your email address will not be published. Required fields are marked *