തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 791 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
തിരുവനന്തപുരം പേരൂർക്കട സ്വദേശി തങ്കപ്പൻ (82), പൂവാർ സ്വദേശി ശശിധരൻ (63), ചപ്പാത്ത് സ്വദേശി അബ്ദുൾ അസീസ് (52), പോത്തൻകോട് സ്വദേശി ഷാഹുൽ ഹമീദ് (66), കൊല്ലം ഓയൂർ സ്വദേശി ഫസിലുദീൻ (76), കൊല്ലം സ്വദേശി ശത്രുഘനൻ ആചാരി (86), കരുനാഗപ്പള്ളി സ്വദേശി രമേശൻ (63), തങ്കശേരി സ്വദേശി നെൽസൺ (56), കരുനാഗപ്പള്ളി സ്വദേശി സുരേന്ദ്രൻ (66), മയ്യനാട് സ്വദേശി എം.എം. ഷെഫി (68), ആലപ്പുഴ എടത്വ സ്വദേശിനി റസീന (43), നൂറനാട് സ്വദേശി നീലകണ്ഠൻ നായർ (92), കനാൽ വാർഡ് സ്വദേശി അബ്ദുൾ ഹമീദ് (73), കോട്ടയം വെള്ളിയേപ്പിള്ളി സ്വദേശി പി.എൻ. ശശി (68), മറിയന്തുരത്ത് സ്വദേശിനി സുഗതമ്മ (78), മറിയന്തുരത്തസ്വദേശിനി സരോജിനിയമ്മ (81), കുമരകം ഈസ്റ്റ് സ്വദേശിനി സുശീല (54), എറണാകുളം മട്ടാഞ്ചേരി സ്വദേശിനി നിർമല (74), കരിഗാകുറത്ത് സ്വദേശി പി.വി. വിജു (42), കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ദേവി (75) എന്നിവരാണ് മരണമടഞ്ഞത്.