.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ വിദേശത്ത് നിന്ന് എത്തിയ 140 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 64 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗമുക്തി നേടിയത് 162 പേരാണ്. ആരോഗ്യപ്രവര്‍ത്തകര്‍ 5, ബിഎസ്ഇ 10, ബിഎസ്എഫ് 1, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ് 77, ഫയര്‍ഫോഴ്‌സ് 4, കെഎസ്ഇ 3. സമ്പര്‍ക്കരോഗികളുടെ എണ്ണം അനുദിനം കുതിച്ചുയരുകയാണ്. ഇത് ഏറെ ആശങ്കാജനമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് നാനൂറിലധികം കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47, പത്തനം തിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശ്ശൂര്‍ കാസര്‍കോട് 9, ഇടുക്കി 4.