സംസ്ഥാനത്ത് പുതിയതായി 20 ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 20 ഹോട്ട്‌സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7, 8, 12, 13), പൂമംഗലം (2, 3), വള്ളത്തോള്‍ നഗര്‍ (10), വരവൂര്‍ (10, 11, 12), ചൂണ്ടല്‍ (5, 6, 7, 8), പഞ്ചാല്‍ (12, 13), കൊല്ലം ജില്ലയിലെ കരവാളൂര്‍ (എല്ലാ വാര്‍ഡുകളും), പനയം (എല്ലാ വാര്‍ഡുകളും), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), ചടയമംഗലം (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി (31, 33), കാഞ്ഞിരപ്പള്ളി (18), കോട്ടയം മുന്‍സിപ്പാലിറ്റി (46), എറണാകുളം ജില്ലയിലെ കാലടി (8), കുമ്പളം (2), തിരുവനന്തപുരം ജില്ലയിലെ കൊല്ലയില്‍ (9), നെല്ലനാട് (7), കണ്ണൂര്‍ ജില്ലയിലെ എരമം-കുറ്റൂര്‍ (11), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (1, 16), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (3) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അന്നമനട (വാര്‍ഡ് 7,8) എന്ന പ്രദേശത്തെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 337 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *