സംസ്ഥാനത്ത് 34 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി


തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് 34 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യപിച്ചു. അതേസമയം ആറ് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 481 ആയി.

തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈൻമെന്റ് സോൺ 4, 15, 16), ഇടവ (എല്ലാ വാർഡുകളും), വെട്ടൂർ (എല്ലാ വാർഡുകളും), വക്കം (എല്ലാ വാർഡുകളും), കടയ്ക്കാവൂർ (എല്ലാ വാർഡുകളും), കഠിനംകുളം (എല്ലാ വാർഡുകളും), കോട്ടുകാൽ (എല്ലാ വാർഡുകളും), കരിംകുളം (എല്ലാ വാർഡുകളും), വർക്കല മുൻസിപ്പാലിറ്റി (എല്ലാ കോസ്റ്റൽ വാർഡുകളും), തൃശൂർ ജില്ലയിലെ എടവിലങ്ങ് (7), വല്ലച്ചിറ (14), ചേർപ്പ് (17, 18), ശ്രീനാരായണ പുരം (9, 12, 13), വെങ്കിടങ്ങ് (3, 10, 11), പെരിഞ്ഞനം (12), അവിനിശേരി (13), എറിയാട് (1,8, 22, 23), ചാലക്കുടി മുൻസിപ്പാലിറ്റി (1, 4, 19, 20, 21), കണ്ണൂർ ജില്ലയിലെ പട്ടുവം (6, 9), പാണപ്പുഴ (11, 13), കുറുമാത്തൂർ (10), എറണാകുളം ജില്ലയിലെ തുറവൂർ (7), ചേരനല്ലൂർ (17), പാലക്കാട് ജില്ലയിലെ പുതുശേരി (3), പട്ടഞ്ചേരി (15), കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം (14, 15), മേപ്പായൂർ (എല്ലാ വാർഡുകളും), വയനാട് ജില്ലയിലെ നെന്മേനി (3, 4), സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി (24 സബ് വാർഡ്), കൊല്ലം ജില്ലയിലെ എഴുകോൺ (എല്ലാ വാർഡുകളും), തലവൂർ (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (11, 12), ആലപ്പുഴ ജില്ലയിലെ കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കാസർകോട് ജില്ലയിലെ കയ്യൂർ ചീമേനി (3, 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

കാസർകോട് ജില്ലയിലെ പൂല്ലൂർ പെരിയ (വാർഡ് 1, 17), പുതിഗെ (6), ഉദുമ (2, 6, 7, 11, 17, 18), വോർക്കാടി (7), തൃക്കരിപ്പൂർ (1, 4, 15), തൃശൂർ ജില്ലയിലെ എടത്തുരുത്തി (11) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.

നിലവിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,54,300 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,45,319 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 8981 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1151 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *