സാമ്പത്തിക രംഗത്ത് പ്രശ്‌നങ്ങളില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ

രാജ്യത്തെ സാമ്പത്തിക രംഗത്ത് പ്രശ്‌നങ്ങളില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. അഞ്ച് ലക്ഷം കോടി ഡോളർ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുകയാണെന്നും നിർമല സീതാരാമൻ ലോക്‌സഭയിൽ പറഞ്ഞു. വിദേശ നിക്ഷേപം വർധിക്കുകയാണ്. ഫാക്ടറി ഉൽപാദനത്തിലും വർധനവുണ്ടാകുന്നു. കഴിഞ്ഞ മൂന്ന് മാസമായി ജിഎസ്ടി വരുമാനം ലക്ഷം കോടി കവിഞ്ഞതും നല്ല സൂചനയാണെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിൻറെ ഏഴ് സൂചനകൾ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ സാമ്പത്തിക രംഗം പ്രതിസന്ധിയിലല്ലെന്ന് പറയനാകുമെന്നും ധനമന്ത്രി ലോക്‌സഭയെ അറിയിച്ചു.ു.സ്വകാര്യ നിക്ഷേപം, കയറ്റുമതി, സ്വകാര്യ, പൊതു ഉപഭോഗം എന്നിവയിൽ കുതിപ്പുണ്ടാകാനാണ് കേന്ദ്ര സർക്കാർ ഊന്നൽ നൽകുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.. അടിസ്ഥാന സൗകര്യമേഖലയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1.03 ലക്ഷം കോടിയുടെ നിക്ഷേപമുണ്ടാകുമെന്നും വിളകളുടെ താങ്ങുവില വർധിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *