കൊച്ചി: സില്‍വര്‍ലൈന്‍ സര്‍വെ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷന് ബെഞ്ച് വാക്കാല്‍ പരാമര്‍ശം നടത്തി.സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുള്ള കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയാണെന്ന് എജി കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിറിക്കിയതെന്നും എജി ആരോപിച്ചു. വിശദമായ ഉത്തരവിറക്കാന്‍ കേസ് പരിഗണിക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി.