അങ്കമാലി: നഗരമധ്യത്തില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി 500 ഗ്രാം സ്വര്‍ണം തട്ടിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. തുറവുര്‍ സ്വദേശികളായ റോണി, കതിരന്‍ ബിജു, കോക്കുന്ന് സ്വദേശി ആല്‍ബിന്‍ എന്നിവരാണ് അങ്കമാലി പൊലീസിന്റെ പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയായ പുല്ലാനി വിഷ്ണുവിനെ മറ്റൊരു കേസിലുള്‍പ്പെട്ടതിനാല്‍ നെടുമ്പാശേരി പൊലീസിന് കൈമാറി. സ്വര്‍ണ പണിക്കാരനായ മറ്റൂര്‍ യോര്‍ദ്ദനാപുരം സ്വദേശി ജോയിയില്‍ നിന്നാണ് അര കിലോ സ്വര്‍ണ ഉരുപ്പടി കവര്‍ന്നത്. കഴിഞ്ഞ ഓഗസ്റ്റ് 25നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.