സ്വര്‍ണക്കടത്ത് കേസ്: ജീവന് ഭീക്ഷണയുണ്ടെന്ന് പ്രതി സന്ദീപ് നായര്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോസിലെ പ്രതി സന്ദീപ് നായറിന് ജീവന് ഭീക്ഷണയുണ്ടെന്ന് പ്രതി പറഞ്ഞു. മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കിയ ശേഷം’ ജീവന് ഭീക്ഷണിയുണ്ടെന്ന് സന്ദീപ് നായര്‍ വ്യക്തമാക്കുകയായിരുന്നു.

മറ്റു പ്രതികളുള്ള വിയൂരില്‍ നിന്ന് തന്നെ മാറ്റണമെന്നവശ്യപെട്ട് സന്ദീപ് എന്‍.ഐ.എ കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായര്‍ ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ മൊഴി നല്‍കിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തന്റെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സി.ജെ.എം കോടതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *