തിരുവനന്തപുരം: സ്വര്‍ണ കടത്തുകേസിലെ പ്രതികളുമായി ബന്ധപ്പെട്ടതിന് കസ്റ്റംസ് ചോദ്യം ചെയ്ത മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ വകുപ്പുതല നടപടി. അന്വേഷണ വിധേയമായി ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും അടങ്ങിയ സമിതിയെ ആണ് ചുമതലപ്പെടുത്തിയിരുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
അഖിലേന്ത്യാ സര്‍വ്വീസ് പെരുമാറ്റച്ചട്ട ലംഘനത്തിന് ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സര്‍വ്വീസിന് നിരക്കാത്ത പ്രവര്‍ത്തനം ഉണ്ടായിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വകുപ്പ്തല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.