സ്വർണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു

കൊച്ചി: സ്വർണക്കടത്ത് കേസിൽ കൊച്ചിയിലെ മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. രാവിലെ 9 മുതൽ ജലീലിനെ ചോദ്യം ചെയ്തു വരികയായിരുന്നു എന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ചോദ്യം ചെയ്യൽ ഉച്ചവരെ നീണ്ടു നിൽക്കുകയും ചെയ്തിരുന്നു. ജലീലിനെ ചോദ്യം ചെയ്തതായി എൻഫോഴ്‌സ്‌മെന്റ് മേധാവി സ്ഥിരീകരിച്ചു.

ആലുവയിലെ ഇ.ഡി ഓഫിസിൽ വെച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു ചോദ്യം ചെയ്യൽ. യുഎഇ കോൺസുലേറ്റ് വഴി ഖുറാൻ കൈപ്പറ്റിയത് വിവാദമായിരുന്നു. സ്വർണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചും പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ചും ചോദ്യം ചെയ്തതായാണ് വിവരം. ഇന്നലെ രാവിലെ കൊച്ചിയിലെത്തിയ മന്ത്രി വെള്ളിയാഴ്ച രാവിലെ ഓഫിസിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *