അങ്കണവാടിയെ മനോഹരമാക്കി ഗുരുവായൂരിലെ കലാകാരന്മാർ

തൃശൂര്‍: ഗുരുവായൂർ നഗരസഭയിലെ പുത്തമ്പല്ലിയിൽ പ്രവർത്തിക്കുന്ന 69 ാം നമ്പർ അങ്കണവാടി ഗുരുവായൂരിലെ കലാ കൂട്ടായ്മ അംഗങ്ങളും നാട്ടുകാരും ചേർന്ന് മനോഹരമാക്കി. അങ്കണവാടിയുടെ അകവും പുറവും ചുറ്റുമതിലിന് ഇരുവശവത്തും കിണറിന്റെ പുറത്തുമെല്ലാം ചിത്രങ്ങളും നിറങ്ങളും കൊണ്ട് ഭംഗിയാക്കി. വിവിധതരം മ്യഗങ്ങളും പക്ഷികളും കാർട്ടൂൺ കഥാപാത്രങ്ങളും ഡോൾഫിനുമെല്ലാം നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ ആരേയും ആകർഷിക്കുന്ന രീതിയിലാണ് ചുവരുകളിൽ നിറഞ്ഞിരിക്കുന്നത്.

ഏഴു വയസ് മുതൽ വിവിധ പ്രായത്തിലുള്ള 15 ഓളം പേർ മൂന്ന് ദിവസം കൊണ്ട് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ക്യത്യമായി പാലിച്ചാണ് ചിത്രങ്ങൾ വരച്ചത്. സമീപ പ്രദേശത്തെ 25 ഓളം കുട്ടികൾ ഈ അങ്കണവാടിയിൽ പഠനം നടത്തുന്നുണ്ട്.

ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയ അങ്കണവാടിയുടെ താക്കോൽ ഗ്രാമവേദി സെക്രട്ടറി കെ. എം. മുകേഷ് അങ്കണവാടി അധ്യാപിക രമ്യ രാജന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *