പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഏഴ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. അട്ടപ്പാടിയിലെ വെള്ളകുളം ഊരിലാണ് സംഭവം. ചിത്ര-ശിവൻ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രായം തികയാതെയുള്ള പ്രവസമായിരുന്നു. കുട്ടിക്ക് ജൻമനാ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.തൂക്കകുറവുമുണ്ടായിരുന്നു. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. അട്ടപ്പാടിയിൽ ഈ വര്ഷം മരിക്കുന്ന അഞ്ചാമത്തെ നവജാതശിശു ആണിത്.