അതിഥി അധ്യാപക നിയമനം

കൊച്ചി: തൃപ്പൂണിത്തുറ സർക്കാർ സംസ്‌കൃത കോളേജിൽ അധ്യാപക ഒഴിവ്. സംസ്‌കൃതം, ജ്യോതിഷം എന്നീ വിഭാഗത്തിലാണ് ഒഴിവ്. ഈ വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും.

ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരും യു.ജി.സി യോഗ്യതയുള്ളവരും അതത് മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ കോളേജിയേറ്റ് ഡയറക്ടറുടെ നിർദ്ദേശാനുസരണം ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവരോ ആയിരിക്കണം.

യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. താല്പര്യമുള്ളവർ ആഗസ്റ്റ് 19ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം.

Leave a Reply

Your email address will not be published. Required fields are marked *