അധ്യാപകരുടെ സേവനം റേഷൻ കടകളിൽ

കണ്ണൂരിൽ അധ്യാപകരെ റേഷൻ കടകളിൽ ജോലിക്ക് നിയോഗിച്ച് കളകടറുടെ ഉത്തരവിറങ്ങി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധ്യാപകരെ നിയമിക്കുമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. അധ്യാപകരെ റൊട്ടേഷൻ വ്യവസ്ഥയിൽ ജോലിക്ക് നിയോഗിക്കമമെന്നാണ് ഉത്തരവിൽ പറയുന്നത്. ചൊവ്വാവ്ച മുതൽ നടപ്പിൽവരുത്താനാണ് നിർദ്ദേശം.
ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചയിടങ്ങളിൽ സൗജന്യ റേഷൻ കിറ്റുകൾ വിതരണം ചെയ്യേണ്ടത് അധ്യാപകരുടെ സാന്നിധ്യത്തിൽ ആയിരിക്കണെമെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്. റേഷൻ ഉപഭോ്താക്കൾക്ക് ഇവ സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് അധ്യാപരുടെ ദൗത്യം. ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്ന വാർഡ് മെമ്പർമാരോ, കുടുംബശ്രീ പ്രവർത്തകരോ ഉപഭോക്താക്കളിൽനിന്ന് പ്രതിഫലം കൈപ്പറ്റുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതും അധ്യാപകരുടെ ചുമതലയാണ്.

Leave a Reply

Your email address will not be published. Required fields are marked *