അഫ്ഗാൻ: 44 താലിബാൻ ഭീകരരെ വധിച്ചതായി പ്രസ്താവനയിലൂടെ സുരക്ഷാ സേന അറിയിച്ചു. അഫ്ഗാനിലെ കുന്ദൂസ് പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലിലാണ് കമാൻഡർമാർ ഉൾപ്പെടെ കൊല്ലപ്പെട്ടത്.
കുന്ദൂസ് പ്രവിശ്യയിലെ ഇമാം സാഹിബ് ജില്ലയിലാണ് സുരക്ഷാ സേന ഭീകരർക്കായി നിർണ്ണായ നീക്കം നടത്തിയത്. യുദ്ധവിമാനങ്ങളുടെ പിന്തുണയോടെയാണ് സുരക്ഷാ സേനയുടെ നീക്കം. മുതിർന്ന പ്രാദേശിക കമാൻഡർ ഉൾപ്പെടെ മൂന്ന് താലിബാൻ കമാൻഡർമാർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. ഇതിന് പുറമേ 37 ഭീകരർക്ക് ഏറ്റമുട്ടലിൽ പരിക്കേറ്റിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.