വിദേശപഠനമാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ അയർലണ്ടിലെ പ്രശസ്തമായ ഗവൺമെന്റ് കോളേജുകളിൽ Msc നഴ്‌സിംഗ് കോഴ്‌സുകൾ ചെയ്യാനും പഠനശേഷം ജോലി ഉറപ്പുവരുത്താനും ഹയർലാന്റ് അക്കാദമി നിങ്ങളെ സഹായിക്കും. മാർച്ച് 9,10 തിയതികളിൽ അയർലണ്ടിലെ പ്രമുഖ കോളേജുകളിലെ പ്രതിനിധികൾ കൊച്ചിയിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നുണ്ട്. പള്ളിമുക്കിലുള്ള ഹയർലാന്റ് അക്കാദമിയിലാണ് ഡയറക്ട് ഇന്റർവ്യുവും അഡ്മിഷനും സംഘടിപ്പിച്ചിട്ടുള്ളത്. കോഴ്‌സുകൾ പൂർത്തിയാക്കുന്നതിനൊപ്പം ജോലി ഉറപ്പുവരുത്തുന്നതിനുമുള്ള അവസരം ഇതോടൊപ്പം നിങ്ങൾക്ക് ലഭിക്കുന്നു.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പഠനശേഷം ജോലി ലഭിക്കാനുള്ള സാധ്യത അയർലണ്ടിൽ എളുപ്പമാണ്. Msc നഴ്‌സിംഗ് ചെയ്യുന്നവർക്ക് ഒരുവർഷത്തെ പഠനശേഷം രണ്ട് വർഷം അയർലണ്ടിൽ ജോലി ചെയ്യുന്നതിനുള്ള അവസരവും ലഭിക്കുന്നതാണ്.
നഴ്‌സിംഗ് പാസായ ഇന്ത്യൻ പഠിതാക്കൾക്ക് IELTS യോഗ്യതയോ ഐറിഷ് നഴ്‌സിംഗ് ബോർഡ് രജിസ്‌ട്രേഷനോ ഇല്ലെങ്കിൽപോലും നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. പ്ലേസ്‌മെന്റിന് സഹായകമായ കരിയറിൽ ഡിവിഷനുകളും കോളേജുകളിൽത്തന്നെയുണ്ട്.
അഡ്മിഷൻ, വിസ തുടങ്ങിയ സേവനങ്ങൾക്കുപുറമെ എയർപോർട്ടിൽനിന്ന് സ്വീകരിക്കുന്നതു മുതൽ താമസസൗകര്യം, ജോലി കണ്ടെത്താനുള്ള സഹായം ഇവയും ഹയർലാന്റ് അക്കാദമിയുടെ സേവനം ലഭ്യമാണ്. ഗവൺമെന്റ് അംഗീകൃത പദ്ധതിയായതിനാൽ എല്ലാ മുൻനിര ബാങ്കുകളിൽനിന്നും വായ്പാസൗകര്യം ലഭിക്കുന്നതാണ്.
അയർലണ്ടിലെ പഠനസൗകര്യങ്ങൾ ഫീസ്, സ്‌കോളർഷിപ്പുകൾ, താമസം, ജീവിതച്ചെലവ് തുടങ്ങിയ കാര്യങ്ങൾ ഈ മാസം സംഘടിപ്പിച്ചിട്ടുള്ള ഡയറക്ട് ഇന്റർവ്യു ബോർഡിൽനിന്നും മനസ്സിലാക്കാൻ സാധിക്കും.