സെക്ഷൻ 4 – 50 സി സി വാഹന ലൈസെൻസ് പ്രായപരിധി 16 വയസ്സ്. മോട്ടോർ വാഹനങ്ങൾ 18 വയസ്സ്. ട്രാൻസ്പോർട് വാഹനങ്ങൾ 20 വയസ്സ്.
സെക്ഷൻ 5 – വാഹന ഉടമ ലൈസെൻസ് ഇല്ലാത്തവരെകൊണ്ടു വാഹനം ഓടിക്കാൻ അനുവദിക്കരുത്. ഉടമ കുറ്റവിചാരണയ്ക്കുവരെ അർഹനായേക്കാം.
സെക്ഷൻ 19 – ഒരു വ്യക്തി കുറ്റവാളിയോ സ്ഥിരം മദ്യപാനിയോ ആണെങ്കിൽ – നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് 1985 പ്രകാരം ലഹരി വസ്തു ഉപയോഗിക്കുന്നവരാണെങ്കിൽ – അപകടകരമായി ഡ്രൈവ് ചെയ്യുന്നവരാണെങ്കിൽ ഇങ്ങിനെയുള്ളവരുടെ ഡ്രൈവിംഗ് ലൈസെൻസ് റദ്ദാക്കാൻ ആർ ടി ഓ യ്ക്ക് അധികാരമുണ്ട്.
സെക്ഷൻ 20 – മോട്ടോർ വാഹനം കൊണ്ടുള്ള കുറ്റകൃത്യമോ കുറ്റകൃത്യത്തിന് മോട്ടോർ വാഹന സഹായമോ ഉള്ളതായി തെളിഞ്ഞാൽ മറ്റു ശിക്ഷയ്ക്കു പുറമെ കോടതിക്ക് ലൈസെൻസ് റദ്ദാക്കാൻ ഉള്ള അധികാരമുണ്ട്.
സെക്ഷൻ 21 – സെക്ഷൻ 184 പ്രകാരം മുൻപ് വാഹനാപകട കേസിൽ പ്രതിയായിട്ടുള്ളവർ വീണ്ടും മരണകാരണമോ തത്തുല്യമോ ആയ വാഹനാപകടത്തിന് കാരണമാകുകയാണെങ്കിൽ അയാളുടെ ലൈസെൻസ് ആര് മാസക്കാലമോ കേസ് തീർപ്പാകുന്നതുവരെയോ സസ്പെൻഡ് ചെയ്യാവുന്നതാണ്.
സെക്ഷൻ 22 – സെക്ഷൻ 184 പ്രകാരം അപകടകരമായ ഡ്രൈവിങ്ങിനു രണ്ടാമതും പ്രതിയാക്കപ്പെടുകയാണെങ്കിൽ അയാളുടെ ലൈസെൻസ് റദ്ദാക്കപ്പെടുന്നതാണ്. സെക്ഷൻ 185 പ്രകാരം മദ്യപിച്ചു വാഹനം ഓടിച്ചതിന് രണ്ടാമതും പ്രതിയാക്കപ്പെടുകയാണെങ്കിൽ അയാളുടെ ലൈസെൻസ് റദ്ദാക്കപ്പെടുന്നതാണ്.
സെക്ഷൻ 49 – ആർ സി യിലെ വിലാസത്തിൽ ഏതെങ്കിലും മാറ്റം ഉണ്ടെങ്കിൽ മുപ്പതു ദിവസത്തിനുള്ളിൽ അറിയിക്കേണ്ടതാണ്.
സെക്ഷൻ 50 – വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറുന്നത് സംസ്ഥാനത്തിനകത്താണെങ്കിൽ 14 ദിവസത്തിനകവും സംസ്ഥാനത്തിന് പുറത്താണെങ്കിൽ 45 ദിവസത്തിനകവും അറിയിക്കേണ്ടതാണ്.
സെക്ഷൻ 52 – ആർ ടി ഓ യുടെ അനുവാദമില്ലാതെ ഞ ഇ യിൽ ഉള്ള വിവരങ്ങൾ മാറ്റാൻ പാടില്ല.
സെക്ഷൻ 127 – പത്തു മണിക്കൂറിൽ കൂടുതൽ ഒരു വാഹനം പൊതുസ്ഥലത്തു ആരും ഉപയോഗിക്കാതെ ഇരിക്കുകയോ, നോ പാർക്കിങ് സോണിലോ കാണപ്പെടുകയാണെങ്കിൽ യൂണിഫോമിലുള്ള പോലീസുകാരന് വണ്ടി എടുത്തു മാറ്റാൻ അധികാരമുണ്ട്. എടുത്തു മാറ്റുന്നതിന്റെ ചാർജ് ഉടമയിൽ നിന്ന് ഈടാക്കുന്നതാണ്.
സെക്ഷൻ 158 – പൊതുനിരത്തിലൂടെ വാഹനം ഉപയോഗിക്കുന്നവർ പോലീസ് ചോദിക്കുന്ന പക്ഷം ഇഷുറൻസ് സർട്ടിഫിക്കറ്റ് , ആർ സി, ഡ്രൈവിംഗ് ലൈസെൻസ്, എന്നിവ ഹാജരാക്കേണ്ടതാണ്. ട്രാൻസ്പോർട് വാഹനങ്ങൾ പെർമിറ്റും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഈ രേഖകളോടൊപ്പം ഹാജരാക്കണം.
സെക്ഷൻ 180 – ഡ്രൈവിംഗ് ലൈസെൻസ് ഇല്ലാത്തവർക്കു വാഹനം ഓടിക്കാൻ നൽകിയാൽ ഉടമ മൂന്നു മാസം വരെ ജയിൽ ശിക്ഷക്കോ 1000 രൂപ പിഴക്കോ അല്ലെങ്കിൽ രണ്ടിനുമോ ബാധ്യസ്ഥനാണ്.
സെക്ഷൻ 182 (അ) അതാതു അധികാരികളുടെ അനുവാദം ഇല്ലാതെ വാഹന ഘടനയിൽ ബ്യാത്യാസം വരുത്തിയാൽ ആദ്യ തവണ ആയിരം രൂപ പിഴയും പിനീടങ്ങോട്ട് അയ്യായിരം രൂപ വീതം പിഴയും ഈടാക്കുന്നതാണ്.
സെക്ഷൻ 189 – സംസ്ഥാന സർക്കാരിന്റെ അനുവാദമില്ലാതെ പൊതുനിരത്തിൽ മോട്ടോർവാഹന മത്സരത്തിനോ വേഗത നിര്ണയത്തിനോ പങ്കെടുക്കുകയാണെങ്കിൽ ഒരു മാസം വരെ തടവോ അഞ്ഞൂറ് രൂപ പിഴയോ ഈടാക്കാവുന്നതാണ് .