അസംഘടിത തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയുടെ കീഴിലുളള കേരള  കൈതൊഴിലാളി വിദഗ്ദ്ധ തൊഴിലാളി ക്ഷേമപദ്ധതി, ഡൊമസ്റ്റിക് വര്‍ക്കേഴ്സ് ക്ഷേമനിധി പദ്ധതി, അലക്ക് തൊഴിലാളി ക്ഷേമനിധി പദ്ധതി, ബാര്‍ബര്‍/ബ്യൂട്ടീഷ്യന്‍ തൊഴിലാളി ക്ഷേമ പദ്ധതി, കേരള ക്ഷേത്രജീവനക്കാരുടെ ക്ഷേമനിധി തുടങ്ങിയ പദ്ധതികളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക്  കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ക്ഷേമനിധി ഐഡന്റിറ്റി കാര്‍ഡ്, ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തിട്ടുള്ള  ബാങ്ക് പാസ്ബുക്ക്  എന്നിവയുടെ പകര്‍പ്പും അപേക്ഷകന്‍ ഒരു ക്ഷേമനിധിയിലും അംഗമല്ലയെന്ന സത്യാപ്രസ്താവനയും ഫോണ്‍ നമ്പര്‍ സഹിതം  മെയ് 31 നകം  
unorganisedwssbmlpm@gmail.com  എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണം.  ഫോണ്‍:0483-2730400.

Leave a Reply

Your email address will not be published. Required fields are marked *