അർണബ് ഗോസാമിക്കെതിരെ എഫ് ഐ ആർ

മതവികാരം വ്രണപ്പെടുത്തിയെന്നതരത്തിൽ പരാമർശം നടത്തിയെന്ന പരാതിയിന്മേൽ റിപ്പബ്ലിക്കൻ ടി വി എഡിറ്റർ അർണബ് ഗോസാമിക്കും മറ്റ് രണ്ടുപേർക്കുമെതിരെ മുംബൈ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബാന്ദ്രയിലെ ഒരു മുസ്ലീം പള്ളിയെക്കുറിച്ച് തെറ്റായ പരാമർശം നടത്തിയെന്നാണ് പരാതി. ഏപ്രിൽ 14ന് ലോക്ക് ഡൗൺ നീട്ടിയതിനെതുടർന്ന് നാടുകളിലേക്ക് തിരികെ പോകണമെന്ന് ആവവശ്യമുന്നയയിച്ച് സംഘംചേർന്ന കുടിയേറ്റ തൊഴിലാളികളുടെ ചിത്രമായിരുന്നു ചാനൽ തെറ്റായി വ്യാഖ്യാനിച്ച് ഏപ്രിൽ 29 ന് പുറത്തുവിട്ടതെന്നാണ് പരാതി. റാസ എഡ്യുക്കേഷൻ വെൽഫെയർ സൊസൈറ്റി സെക്രട്ടറി ഇർഫാൻ അബൂബക്കർ ഷെയ്ക്കാണ് പരാതി നൽകിയത്.
കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയള്ള പ്രകോപനം, മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, മതവികാരങ്ങലെ വ്രണപ്പെടുത്തുക, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *