റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് അറസ്റ്റിൽ നിന്നുളള സംരക്ഷണം നീട്ടി നൽകി സുപ്രീം കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് അർണബിനെതിരെ കേസ്. മൂന്നാഴ്ചത്തേക്കാണ് അറസ്റ്റ് ഉൾപ്പെടെ ഉളള നടപടികളിൽ നിന്ന് കോടതി അർണബിന് സംരക്ഷണം നൽകിയിരുന്നത്. എന്നാൽ കോടതി വിധി പറയുന്നത് വരെ അർണബിന് അറസ്റ്റിൽ നിന്ന് നൽകിയ സംരക്ഷണം തുടരുമെന്ന് സുപ്രീം കോടതി ഇത്തരവിടുകയായിരുന്നു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അർണബ് ഗോസ്വാമിക്ക് വേണ്ടി പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവേ ആണ് സുപ്രീം കോടതിയിൽ ഹാജരായത്.