എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ആഭ്യന്തര വിമാന സർവീസുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ പുറത്തിറക്കി. യാത്രക്കാർ രണ്ട് മണിക്കൂറിനുമുമ്പ് എയർപോർട്ടിലെത്തണം. മാസ്‌കും ഗ്ലൗസും ധരിച്ചിരിക്കണം. ടെർമിനലിൽ കയറുന്നതിനുമുൻപായി സ്‌ക്രീനിംഗ് സോണിൽ ശരീര ഊഷ്മാവ് പരിശോധിക്കും. ആരോഗ്യസേതു ആപ്പ് നിർബന്ധമാണ്. ആപ്പിൽ ഗ്രീൻ കാണിക്കുന്നവരെമാത്രമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ.
14 വയസ്സിൽ താഴെയുള്ളവർ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.
യാത്രക്കാരെ സാമൂഹിക അകലം പാലിച്ചിരുത്താനുള്ള സംവിധാനം ഉറപ്പാക്കും. പത്രങ്ങൾ, മാസികകൾ എന്നിവ ടെർമിനലിൽ അനുവദിക്കില്ല. അതാത് സംസ്ഥാനങ്ങളുടെ പൊതു- സ്വകാര്യ ഗതാഗതങ്ങൾ എയർപോർട്ടുകളിൽ ഉറപ്പാക്കണം.
ഫുഡ് ആൻഡ് ബീവറേജ് ഔട്ട്‌ലെറ്റുകൾ എയർപോർട്ടിൽ അനുവദിക്കും. തിങ്കളാഴ്ചയാണ് വിമാന സർവീസ് ആരംഭിക്കുക.