തൃശൂര്‍ : ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്ക് ചേര്‍പ്പില്‍ നിന്ന് ഒരു കൊച്ചു മിടുക്കിയുടെ അഭിനന്ദനക്കത്ത്. ചേര്‍പ്പ് പഞ്ചായത്തിലെ ഇഞ്ചമുടിയില്‍ താമസിക്കുന്ന പാലക്കല്‍ വീട്ടില്‍ ഹാഷിമിന്റെ മകള്‍ മെഹറിന് ഹാഷിം ആണ് ആരോഗ്യമന്ത്രിക്ക് കത്തെഴുതിയത്. കരുവന്നൂര്‍ ഡി എം എല്‍ പി എസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങള്‍ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെത്തുടര്‍ന്നാണ് മെഹ്റിന് ആരോഗ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് കത്തെഴുതിയത്. കൂടാതെ പോക്കറ്റ് മണിയായി കിട്ടിയ തുക സ്വരുക്കൂട്ടി വെച്ചുകൊണ്ട് ആയിരം രൂപയോളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കുകയും ചെയ്തു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഗീതാ ഗോപി എം.എല്‍.എ. മെഹറിന് ഹാഷിമിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രിയ്ക്കുള്ള കത്ത് ഏറ്റുവാങ്ങി.