ആലപ്പുഴയിൽ ഇരുപതിനായിരം പേർക്ക് ശാന്തിഗിരിയുടെ ഭക്ഷണം

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വിവിധ സാമൂഹിക അടുക്കളകൾ വഴി ശാന്തിഗിരി ആശ്രമത്തിൽ നടക്കേണ്ട നവ ഒലി ജ്യോതിർദിന ആഘോഷപരിപാടികളുടെ ഭാഗമായി 20,000 പേർക്ക് അന്നദാനം നൽകുന്നു.
മെയ് 6ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ നടക്കേണ്ട നവ ഒലി ജ്യോതിർദിനം ആഘോഷപരിപാടികൾ മാറ്റി വച്ച തുക പ്രയോജനപ്പെടുത്തി കേരള ത്തിലെ വിവിധ സാമൂഹിക അടുക്കളകൾ വഴി ഒരു ലക്ഷത്തോളം പേർക്ക് ശാന്തിഗിരി ആശ്രമം, അന്നദാനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവന ന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആലപ്പുഴ നഗരസഭയുടെ കീഴിലെ വിവിധ കമ്മ്യൂണിറ്റി കിച്ചണുകളിൽ നടത്തുന്ന അന്നദാനത്തിനുള്ള തുക നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന് , ആലപ്പുഴ ഏരിയ ശാന്തിഗിരി ആശ്രമം, അഡൈ്വസറി കമ്മിറ്റി ഡെപ്യൂട്ടി ജനറൽ മാനേജർ അബുബക്കർ എ, ഡെപ്യൂട്ടി ജനറൽ കൺവീനർ രാജീവ് വി.പി, ശാന്തിഗിരി ആശ്രമം, അഡൈ്വസറി കമ്മിറ്റി അസിസ്റ്റന്റ് ജനറൽ കൺവീനർ അജിത്ത്കു മാർ വി, ശാന്തിഗിരി വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം അസിസ്റ്റന്റ് കൺവീനർ(ഫിനാൻസ്) മുരളീധരൻ വി എന്നിവർ ചേർന്ന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *