ഉംപുൻ വീശിയടിച്ചു, വെള്ളത്തിൽ മുങ്ങി കൊൽക്കത്ത വിമാനത്താവളം.

കൊൽക്കത്ത: മഴയിലും കാറ്റിലും കൊൽക്കത്തയിലെ വിവിധയിടങ്ങളിൽ വൻനാശനഷ്ടം. ആറ് മണിക്കൂർ ആഞ്ഞടിച്ച് കൊണ്ട് ഉംപുൻ ചുഴലിക്കാറ്റിൽ കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളം വെള്ളത്തിനടിയിലായി. റൺവേയും വിമാനങ്ങൾ സൂക്ഷിക്കുന്ന ഷെഡ്ഡുമെല്ലാം വെള്ളത്തിൽ മുങ്ങി.വിമാനത്താവളത്തിന്റെ മേൽക്കൂര വരെ വെള്ളമെത്തിയെന്നാണ് വിവരം. നിരവധി വീടുകളും കൃഷിഭൂമിയും വെള്ളത്തിനടിയിലായി.


ഇതേതുടർന്ന് വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളെല്ലാം താത്ക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ചരക്ക് വിമാനങ്ങളും ആളുകളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളും മാത്രമാണ് വിമാനത്താവളത്തിൽ പ്രവർത്തിച്ചിരുന്നത്.

തീരദേശ പ്രദേശങ്ങളിലും കാറ്റ് നാശം വിതച്ചു. 12 മരണം സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകൾ, കെട്ടിടങ്ങൾ, മരങ്ങൾ, വൈദ്യുത പോസ്റ്റുകൾ എന്നിവ തകർന്നു. കൊവിഡ് മഹാമാരിയേക്കാൾ സാഹചര്യം വഷളാവുന്നുണ്ടെന്നും ഇത് എങ്ങനെ നേരിടുമെന്ന് തങ്ങൾക്ക് അറിയില്ലെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. കൊൽക്കത്തയിലെ മേൽപ്പാലങ്ങൾ മുൻകരുതലിനായി അടച്ചിരിക്കുകയാണ്. ആളുകളോട് പുറത്തിറങ്ങരുതെന്ന് അറിയിപ്പ് നൽകിയിരിക്കുന്നു. സൂപ്പർ സൈക്ലോണായി മാറിയതോടെയാണ് കൊടുങ്കാറ്റ് ഇത്രയധികം നാശനാഷ്ടമുണ്ടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *