പത്തനംതിട്ട: കഴിഞ്ഞ രണ്ട് വർഷങ്ങളിൽ (2018,2019) ഉണ്ടായ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന കർഷകർ, കച്ചവടക്കാർ വ്യവസായികൾ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 25 ശതമാനം സബ്സിഡി (പരമാവധി രണ്ട് ലക്ഷം രൂപ) ലഭിക്കുന്ന ഉജ്ജീവനം പദ്ധതി പ്രകാരം പുതിയ വായ്പകൾ ലഭിക്കുന്നതിന് ഇതുവരെ അപേക്ഷിക്കാത്തവർക്ക് അവസരം. വായ്പ ആവശ്യമുള്ളവർ ഈ മാസം 31ന് മുമ്പ് ബാങ്കിൽ അപേക്ഷ നൽകണമെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജർ വി.വിജയകുമാരൻ അറിയിച്ചു.