ഉത്ര കൊലക്കേസിൽ സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും ജാമ്യം

കൊച്ചി: ഉത്ര കൊലക്കേസിൽ ഒന്നാം പ്രതി സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, വിശ്വാസ വഞ്ചന, എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു രേണുകയെയും, സുര്യയെയും അറസ്റ്റ് ചെയ്തത്. കേസിൽ മൂന്നും നാലും പ്രതികളാണ് ഇവർ. കൊലപാതകവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചില വൈരുദ്ധ്യങ്ങളെ തുടർന്നാണ് ചോദ്യം ചെയ്യൽ നടന്നത്.

ഉത്ര ഗാർഹിക പീഡനത്തിന് ഇരയായതായി വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മരണത്തിന് തൊട്ട് മുൻപ് മാസങ്ങളോളം ഉത്ര മാനസിക പീഡനത്തിന് ഇരയായന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സൂരജിന്റെ പിതാവ് സുരേന്ദ്രന് നേരത്തെ ഹൈക്കോടതി കേസിൽ ജാമ്യം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *