മലപ്പുറം:ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയുള്ള സേവനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന ക്രമീകരിച്ചതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. രജിസ്ട്രേഷന്, പുതുക്കല്‍,സര്‍ട്ടിഫിക്കറ്റ് അഡീഷന്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഓണ്‍ലൈനായി www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴി നടത്താം. 2020 ജനുവരി മുതല്‍ 2020 മെയ് വരെയുള്ള മാസങ്ങളില്‍ രജിസ്ട്രേഷന് പുതുക്കേണ്ടവര്‍ക്ക് 2020 ഓഗസ്റ്റ് വരെ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ഫോണ്‍ മുഖേന ബന്ധപ്പെട്ട് രജിസ്ട്രേഷന് പുതുക്കാം.
രജിസ്ട്രേഷന്, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയും www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ചെയ്യാം. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഓഗസ്റ്റ് 27 നകം ഹാജരാക്കി വെരിഫൈ ചെയ്താല്‍ മതി. 2019 ഡിസംബര്‍ 20 നു ശേഷം ജോലിയില്‍ നിന്നു നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 2020 ഓഗസ്റ്റ് 27 വരെ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് നല്‍കും. കൂടുതല്‍ സംശയങ്ങള്‍ക്ക് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ഫോണ്‍ മുഖേന ബന്ധപ്പെടണമെന്നും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.