എറണാകുളത്ത് ഇന്ന് 115 പേർക്ക് കോവിഡ്

കൊച്ചി: ജില്ലയിൽ ഇന്ന് 115 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 84 പേരും സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ജില്ലയിൽ ആശങ്ക വർധിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരിൽ സ്വകാര്യ ആശുപത്രി ജീവനക്കാരി ഉൾപ്പെടും. ബാക്കി 31 പേർ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
കോവിഡ് 19 പരിശോധനയ്ക്കായി 421 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലവിൽ ഇന്ന് മാത്രം 509 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 2312 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്. ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നു ഇന്ന് 2232 സാമ്പിളുകൾ കൂടി പരിശോധനയ്ക്കായി ശേഖരിച്ചു. ട്രൂനാറ്റ് സി ബി നാറ്റ് റെസ്റ്റുകളിലായി ഇന്ന് 1100 പരിശോധനകളാണ് നടത്തിയത്.

നിലവിൽ വിവിധ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് 638 പേരാണ് ചികിത്സയിൽ കഴിയുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 228 പേരും അങ്കമാലി അഡല്ക്സിൽ 263 പേരും, സിയാൽ എഫ് എൽ. സി. റ്റി. സി യിൽ 126 പേരും, രാജഗിരി എഫ് എൽ റ്റി സി 11 പേരും, ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 8 പേരും എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്. കൂടാതെ കളമശ്ശേരി മെഡിക്കൽ കോളേജ് 112, അങ്കമാലി അഡ്ലക്സ്- 263, സിയാൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ – 126, രാജഗിരി എഫ് എൽ റ്റി സി – 11, ഐ.എൻ.എച്ച്.എസ് സഞ്ജീവനി 2, മൂവാറ്റുപുഴ ജനറൽ ആശുപത്രി-1, സ്വകാര്യ ആശുപത്രികൾ – 50 എന്നിങ്ങനെ 565 പേരാണ് വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിൽ ഉള്ളത്.

കളമശേരി മെഡിക്കൽ കോളേജ്- 60. രാജഗിരി എഫ് എൽ റ്റി സി – 11, സ്വകാര്യ ആശുപത്രി- 12 എന്നിങ്ങനെ ഇന്ന് 83 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. അതേസമയം വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 26 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. കളമശേരി മെഡിക്കൽ കോളേജ്- 2, അങ്കമാലി അഡ്ലക്സ്- 5, സ്വകാര്യ ആശുപത്രികൾ – 19 എന്നിങ്ങനെ ഡിസ്ചാർജ് ചെയ്യപ്പെട്ട കണക്കുകൾ. എന്നാൽ പുതിയതായി ജില്ലയിൽ 774 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1331 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 14257 ആണ്. ഇതിൽ 12335 പേർ വീടുകളിലും, 365 പേർ കോവിഡ് കെയർ സെന്ററുകളിലും 1557 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ

ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന് 33 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ആലുവ ക്ലസ്റ്ററിൽ നിന്നും ഇന്ന് 30 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഇന്ന് 4 പേർക്ക് രോഗം സ്ഥിരീകരിച്ചു.

നേരത്തെ രോഗം സ്ഥിരീകരിച്ച കരുമാല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 20, 51,56 വയസുള്ള കരുമാലൂർ സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചു. 42 വയസുള്ള കരുമാല്ലൂർ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.

47 വയസുള്ള ആലങ്ങാട് സ്വദേശിനി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിനിയുടെ അടുത്ത ബദ്ധുവാണ്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ 33 വയസുകാരനായ ഡോക്ടർ.

41 വയസുള്ള വാരപ്പെട്ടി സ്വദേശിനിയായ ആയുഷ് ഡോക്ടർ.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ 23 വയസുള്ള തമിഴ്നാട് സ്വദേശിനി.

53 വയസുള്ള കൂനമ്മാവ്’ സ്വദേശി, 43 വയസുള്ള കുമ്പളങ്ങി സ്വദേശി. ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലെ മുൻപ് രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്.

കളമശേരി മെഡിക്കൽ കോളേജിൽ നേരത്തെ രോഗം സ്ഥിരീകരിച്ച ശുചീകരണ ജീവനക്കാരന്റെ സമ്പർക്ക പട്ടികയിലുള്ള: 53 വയസ്സുള്ള. ശുചീകരണ ജീവനക്കാരിയായ ചൂർണ്ണിക്കര സ്വദേശിനി.

കോഴിക്കോട് എയർപോർട്ടിൽ ജോലി ചെയ്തിരുന്ന 32 വയസുള്ള മൂവാറ്റുപുഴ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ.

19 , 32 വയസുള്ള ചിറ്റാറ്റുകര സ്വദേശികൾ.ഇത് സംബദ്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നു.
അങ്കമാലിയിലെ ഒരു കോൺവെന്റിലെ 68 വയസുള്ള കന്യാസ്ത്രീ.മുൻപ് രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്.

76 വയസുള്ള കാഞ്ഞൂർ സ്വദേശി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുന്നു.

45 വയസുള്ള തൃക്കാക്കര സ്വദേശി. ഇദ്ദേഹം മുൻപ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്.

*രോഗമുക്തരായവർ

ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 45 വയസുള്ള രായമംഗലം സ്വദേശി.

ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള എറണാകുളം സ്വദേശി.

ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള കൊല്ലം സ്വദേശി.

ജൂലൈ 5 ന് രോഗംരോഗം സ്ഥിരീകരിച്ച 30 വയസുള്ള പള്ളിപ്പുറം സ്വദേശിനി.

ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള തേവര സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *