പുരം : എലി, അണ്ണാന്‍, പൂച്ച, പട്ടി, മുയല്‍, കന്നുകാലികള്‍ തുടങ്ങിയവയുടെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന ഇടങ്ങളില്‍ ഇടപഴകുന്നവര്‍ക്കാണ് എലിപ്പനി വരാലുള്ള സാധ്യത വളരെ കൂടുതലായുള്ളത്.
ലക്ഷണങ്ങള്‍
പനി ,തലവേദന, കാലുകളിലെ പേശികളില്‍ വേദന ,കണ്ണിനു മഞ്ഞ, ചുവപ്പ് നിറം ,മൂത്രത്തിന് അളവ് കുറഞ്ഞു കടുത്തനിറം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.
പ്രതിരോധിക്കാന്‍
രോഗ സാധ്യതയുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുക .ഡോക്‌സിസൈക്ലിന്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യമായി ലഭിക്കും. ആഹാര ശേഷം മാത്രമേ കഴിക്കാവൂ. വെള്ളക്കെട്ടിനും മലിനമായ ഇടങ്ങളിലും ജോലിചെയ്യുന്നവര്‍ നിര്‍ബന്ധമായും കയ്യുറയും കാലുറയും ധരിക്കണം. കുട്ടികളെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാന്‍ അനുവദിക്കരുത്. ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ആശുപത്രിയില്‍ ചികിത്സ തേടുക.