ജില്ലാ നിര്‍മിതി കേന്ദ്രത്തിലേക്ക് ഐടിഐ/ഡിപ്ലോമ സിവില്‍ ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് മെയ്യ് 20 ന് രാവിലെ 10 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാക്-ഇന്‍-ഇന്റര്‍വ്യു നടത്തും.
അപേക്ഷകര്‍ തിരിച്ചരിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. കരാര്‍ അടിസ്ഥാനത്തില്‍ നിര്‍മിതി കേന്ദ്രത്തിന്റെ കുയിലിമല ഓഫീസിലും നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന സൈറ്റുകളിലും സൂപ്പര്‍ വൈസറായിട്ടാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രൊജക്ട് എഞ്ചിനീയര്‍ ജില്ലാ നിര്‍മിതി കേന്ദ്രം ഇടുക്കി, കുയിലിമല, പൈനാവ് പിഒ ഇടുക്കി, ഫോണ്‍ 04862 232252.