ലോക്ഡൗൺ സമയത്ത് എല്ലാവരും പാചകപരീക്ഷണങ്ങളിലാണല്ലോ. ചക്കയുടെ സീസൺ തീരുന്നതോടെ ചക്കപരീക്ഷണങ്ങൾക്ക് അവധികൊടുത്തിരിക്കുകയാണ്. നിലവിൽ ബിസ്‌കറ്റ് കേക്കുകൾക്കാണ് പ്രിയം. ഓവൻ ഇല്ലാതെ അടുപ്പിൽ പാകപ്പെടുത്തിയെടുക്കുന്ന ഓറിയോ, ബോർബോൺ കേക്കുകൾ കുട്ടികൾക്ക് പ്രിയപ്പെട്ടതായിക്കഴിഞ്ഞു. പരീക്ഷിച്ചു നോക്കാൻ ഇതാ ഐസ്‌ക്രീം കേക്ക് റസിപ്പി.
ചെരുവകൾ
വാനില ഐസ്‌ക്രീം -1 പാക്ക്
കോഴിമുട്ട -3 എണ്ണം
മൈദ -1 കപ്പ്
പഞ്ചസാര -1 കപ്പ്
വാനില എസ്ൻസ് -1 spoon
ചോക്ലേറ്റ് പൗഡർ -1/2 കപ്പ്
ബേക്കിംഗ് സോഡ-1/2 സ്പൂൺ
തയ്യാറാകുന്ന വിധം
കോഴിമുട്ട നന്നായി ബീറ്റ് ചെയ്യുക. ശേഷം പഞ്ചസാര ചേർക്കുക. നന്നായി ബീറ്റ് ചെയ്തതിനുശേഷം കോഴിമുട്ട പതഞ്ഞു വന്നതിനുശേഷം മൈദ, ചോക്ലേറ്റ് പൗഡർ, ബേക്കിംഗ് സോഡ, വാനില എസൻസ് എന്നിവ നന്നായി മിക്‌സ് ചെയ്ത് ഇതിലേക്ക് ചേർക്കുക. ഒരു രണ്ട് മിനിറ്റ് വീണ്ടും ബീറ്റ് ചെയ്‌തെടുക്കുക. ശേഷം ഇത് കുക്കറിലോ ഓവനിലോ വച്ച് ബേക്ക് ചെയ്‌തെടുക്കുക.
തയ്യാറാക്കിവെച്ച വാനില ഐസ്‌ക്രീം ടോപ്പിംഗ് ആയി കൊടുക്കാം. ഫ്രിജിൽ വച്ച് തണുപ്പിക്കുക. ശേഷം ഇഷ്ടമുള്ള ഡ്രൈ ഫ്രൂട്ട്‌സ് ഫ്രൂട്ട്‌സ് വെച്ച് ഡെക്കറേറ്റ് ചെയ്യാവുന്നതാണ്. വാനില ഐസ്‌ക്രീം കേക്ക് റെഡി