ഒമാനിൽ ഇന്ന് പുതുതായി 55 പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധകരുടെ എണ്ണം 2958 ആയി ഉയർന്നു. ഇന്ന് കോവിഡ് സ്ഥിതീകരിച്ചവരിൽ 40 പേർ വിദേശത്തുനിന്നുള്ളവരും 15 പേർ ഒമാൻ സ്വദേശികളുമാണ്. ഇതുവരെ 14 പേരാണ് രാജ്യത്ത് മരണപ്പെട്ടിട്ടുള്ളത്. 980 പേർ സുഖം പ്രാപിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.