ഒറീസയിലെ ബാലസോറില്‍ രുദ്രം 1 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഒറീസ: ഒറീസയിലെ ബാലസോറിലെ ടെസ്റ്റ് റേഞ്ചില്‍ രുദ്രം 1 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു ഡിആര്‍ഡിഒ വികസിപ്പിച്ച ഈ അത്യധുനിക മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. ആന്റി-റേഡിയേഷന്‍ മിസൈലാണ് ഇത്.

ശത്രുവിന്റെ റഡാറുകള്‍ തകര്‍ക്കാര്‍ പ്രാപ്തമായ മിസൈല്‍ ആകാശത്ത് നിന്നും വിക്ഷേപിക്കാന്‍ പ്രാപ്തമാണ്. ശബ്ദത്തേക്കാള്‍ രണ്ടിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നതാണ് ഈ മിസൈല്‍ എന്നാണ് റിപ്പോര്‍ട്ട്. സുഖോയ് 30 എംകെഐയില്‍ ഘടിപ്പിച്ചാണ് രുദ്രം 1 ന്റെ പരീക്ഷണം നടത്തിയത്.15,000 മീറ്റര്‍ മുകളില്‍ നിന്നോ 500 മീറ്റര്‍ മുകളില്‍ നിന്നോ 250 കിലോമീറ്റര്‍ റേഞ്ചില്‍ സുഖോയി വിമാനങ്ങള്‍ക്ക് രുദ്രം 1 തൊടുക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *