കേരള ദുരന്ത പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ഓർഡിനൻസ് നിയമാനുസൃതമാണെന്ന് ഹൈക്കോടതി. ഓർഡിനൻസിൽ ശമ്പലം തിരികെ നൽകുമെന്ന് വ്യക്തമാക്കുന്നുണ്ട്. സർക്കാർ അസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തിൽ ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
ഏപ്രിൽ മാസത്തെ ശമ്പളത്തിന്റെ വിഹിതം ഓർഡിനൻസ് അനുസരിച്ച് പിടിച്ചതായും ഇതിൽ ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനങ്ങളൊന്നുംതന്നെയില്ലെന്നും സർക്കാർ കോടതിയിലറിച്ചു. സർക്കാർ വാദങ്ങളെ അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു കോടതി വിധി.