കലാപരിശീലന സ്‌റ്റൈപ്പന്റിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സംഗീത നാടക അക്കാദമി കുട്ടികൾക്ക് കലാപരിശീലനത്തിന് നൽകുന്ന പ്രതിമാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കേരള നൃത്തം, ശാസ്ത്രീയ സംഗീതം (വായ്പാട്ട്, വീണ, വയലിൻ, മൃദംഗം) എന്നീ കലാവിഭാഗങ്ങൾ പരിശീലിപ്പിക്കുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്. 10നും 17നും മദ്ധ്യേപ്രായമുള്ളവരും രക്ഷിതാവിന്റെ വാർഷിക വരുമാനം 75,000 രൂപയിൽ താഴെയുള്ള അപേക്ഷകരിൽ നിന്നാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സ്‌റ്റൈപ്പന്റിന്റെ 20 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ മുതൽ ഒരു വർഷത്തേക്കാണ് ധനസഹായം നൽകുക.
അപേക്ഷാഫോറവും നിയമാവലിയും സംഗീത നാടക അക്കാദമിയുടെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ, ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി (സ്വയം സാക്ഷ്യപ്പെടുത്തിയത്), രക്ഷിതാവിന്റെ വാർഷിക വരുമാനം തെളിയിക്കുന്ന അസ്സൽ വരുമാന സർട്ടിഫിക്കറ്റ്, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ജാതിതെളിയിക്കുന്ന സർട്ടിഫിക്കറ്റും (ഇവരണ്ടും അക്കാദമി അപേക്ഷ ക്ഷണിച്ചതിനുശേഷം കൈപ്പറ്റിയത്) മാർച്ച് 31നും അക്കാദമിയിൽ എത്തിക്കണം. വൈകിക്കിട്ടുന്നതോ, അപൂർണ്ണമോ ആയ അപേക്ഷകൾ സ്വീകരിക്കില്ല. 2019-20 വർഷത്തെ ധനസഹായത്തിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. വെബ്സൈറ്റ്:www.keralasangeethanatakaakademi.in

Leave a Reply

Your email address will not be published. Required fields are marked *