തിരുവനന്തപുരം : എന്റെ പച്ചക്കറി എന്റെ വീട്ടില്‍ എന്ന ലക്ഷ്യത്തോടെ ഗാര്‍ഹിക പച്ചക്കറി കൃഷിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി കാംകോ അഗ്രി ടൂള്‍ കിറ്റ് വിപണിയിലിറക്കി.
പൊതുവിപണിയില്‍ 1586 രൂപ വിലവരുന്ന ഉപകരണങ്ങള്‍ അടങ്ങിയ കിറ്റ് 985 രൂപയ്ക്കാണ് കേരള അഗ്രോ മെഷിനറി കോര്പ്പറേഷന് ലിമിറ്റഡ് (കാംകോ) വിപണനം നടത്തുന്നത്. ചെറിയ ഹാന്‍ഡ് ട്രൊവല്‍, പ്രൂണിംഗ് സെകട്ടര്‍ റോള്‍ കട്ട്, ഹാന്‍ഡ് കള്ട്ടിവേറ്റര്, സ്പ്രേയര്‍, വാട്ടറിംഗ് കാന്‍, ഹൊ-വിത്ത് ഡിഗ്ഗര്‍, ഫോള്‍ഡിംഗ് സ്റ്റൂള് എന്നീ ഉപകരണങ്ങളാണ് കിറ്റിലുള്ളത്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ അനായാസേന ഇത് ഉപയോഗിക്കാനാകും. നഗരങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനും യുവാക്കളെ കൂടുതല്‍ കൃഷിയിലേക്ക് ആകര്‍ഷിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃഷിഭവനുകല് നിന്നും കാംകോ ഔട്ട്ലെറ്റുകളില് നിന്നും കിറ്റുകള്‍ വാങ്ങാം.