കാന്താരി തഴച്ച് വളരാൻ

മുളകിനങ്ങളിൽ കാന്താരിക്ക് ഒരു പ്രേത്യേക രുചി തന്നെയുണ്ട്. മറ്റ് കൃഷികളെപ്പോലെ കൃത്യമായ പരിചരണമോ, വളപ്രയോഗമോ ഒന്നും കാന്താരിക്ക് വേണ്ട.


കാന്താരി വിത്ത് പാകിയാണ് മുളപ്പിക്കുക. വിത്ത് പാകുന്നതിനു മുന്പ് അര മണിക്കൂർ വെള്ളത്തിൽ അല്ലെങ്കിൽ സ്യുഡോമോണസിൽ കുതിർത്ത് വെക്കുക. അരമണിക്കൂറിനു ശേഷം അധികം ആഴത്തിൽ പോകാതെ വിത്ത് പാകുക, ആവശ്യത്തിനു നനയ്ക്കണം. പാകി 4-5 ദിവസം കൊണ്ട് വിത്ത് മുളക്കും. വിത്തുകൾ കിളിർത്ത് വരുമ്‌ബോൾ അതിൽ ആരോഗ്യമുള്ള തൈകൾ പറിച്ചു മാറ്റി നടാം.

നേരിട്ട് മണ്ണിൽ നടുമ്‌ബോൾ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേർക്കാം . കുമ്മായം ചേർത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക് / ഗ്രോ ബാഗ് ആണെങ്കിൽ മണ്ണ് / ചാണകപ്പൊടി / ചകിരിചോറ് ഇവ തുല്യ അളവിൽ ചേർത്ത് ഇളക്കി നടാം.
കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തിൽ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്ത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ് അമിനോ ആസിഡ്, പഞ്ചഗവ്യം , ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇട വിട്ടു കൊടുക്കാം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. രാസ വളം ഒഴിവാക്കുന്നതാണ് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *