കാബൂള്‍: കാബൂളിലെ ഹെറാത് -കാണ്ഡഹാര്‍ അതിവേഗപാതയില്‍ ഇന്ന് രാവിലെ ബോംബ് സ്‌ഫോടനം നടന്നു. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.അതേസമയം 10 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
ഹെറാത് പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ് സ്ഥിതി ചെയ്യുന്ന റോഡിന് സമീപത്താണ് സംഭവം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം വ്യക്തികളെ സംഘടനകളെ ഏറ്റെടുത്തിട്ടില്ലെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.