വായിൽ കപ്പലോടും ഇരുമ്പൻ പുളി അച്ചാർ. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും തീർച്ച.
ആവശ്യമുള്ള സാധനങ്ങൾ
നീളത്തിൽ അരിഞ്ഞ് ഉപ്പുചേർത്ത് ഉണക്കിയെടുത്ത ഇരുമ്പൻ പുളി – അര കിലോ
നല്ലെണ്ണ – ചെറിയ കപ്പ്
കടുക് – 1 ടീസ്പൂൺ
ഉലുവ – അര ടീസ്പൂൺ
വെളുത്തുള്ളി – 10 അല്ലി
പച്ചമുളക് ചെറുതായി അരിഞ്ഞത് – 2 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് – കാൽ ടീസപൂൺ
മുളക് പൊടി – 4 ടേബിൾ സ്പൂൺ
കായം പൊടിച്ചത് – കാൽ ടീസ്പൂൺ
പഞ്ചസാര – 1 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ഉലുവയും കടുകും പൊട്ടിച്ചെടുക്കുക. ഇതിൽ വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് മുളക്‌പൊടി ചേർക്കുക. ഇതിലേക്ക് ഉണക്കിയെുത്ത പുളി ചേർത്ത് യോജിപ്പിക്കുക. ആവശ്യമെങ്കിൽ ഉപ്പും എണ്ണയും ചേർത്ത് കൊടുക്കാം. ഇതിലേക്ക് പഞ്ചസാര ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അല്പം കായം ചേർത്ത് ഇളക്കി വാങ്ങി ചൂടാറിയശേഷം കഴുകി തുടച്ച ഭരണികളിലോ കുപ്പികളിലോ അടച്ച് സൂക്ഷിക്കാം.