കൊല്ലം: കുപ്പിവെള്ളത്തിന്റെ വില സംസ്ഥാനത്ത് ലിറ്ററിന് 13 രൂപയായി നിജപ്പെടുത്തി സർക്കാർ ഉത്തരവായ സാഹചര്യത്തിൽ അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ചില വ്യാപാരികൾ ഇപ്പോഴും 20 രൂപ തന്നെ ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർ ഉടൻ തന്നെ വില കുറയ്ക്കണം അല്ലാത്തപക്ഷം വ്യാപാരികൾക്കെതിരെ കർശന നടപടി കൈക്കൊള്ളും.