കൂലി നൽകാത്ത തൊഴിൽ ഉടമകൾക്ക് എതിരെയുള്ള നടപടി വിലക്കി സുപ്രിം കോടതി

കൂലി കൊടുക്കാത്ത തൊഴിലുടമകൾക്കെതിരെ നടപടിയെടുക്കുന്നത് വിലക്കി സുപ്രിംകോടതി. ഇക്കാര്യത്തിൽ കോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടി. രാജ്യത്തെ വിവിധ വ്യവസായ യൂണിറ്റുകൾ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഉത്പാദനം നടക്കാത്തതിനാൽ തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ കഴിയുന്നില്ലെന്ന് തൊഴിലുടമകൾ പരാതിപ്പെട്ടു. ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞത് എംഎച്ച് എ സർക്കുലർ നിലനിൽക്കുന്നതിനിടെ, കേന്ദ്ര സർക്കാരിൽ മറുപടി നൽകുന്നത് വരെ ഇക്കാര്യത്തിൽ വ്യവസായ യൂണിറ്റുകളുടെ മേൽ യാതൊരു വിധ നടപടിയും പാടില്ലെന്നാണ്.

ലോക്ക് ഡൗൺ പ്രഖ്യാപനം തൊട്ട് നിരവധി വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും പ്രവർത്തനം നടക്കാതെ കൂലി നൽകുന്നതിൽ അർത്ഥമില്ലെന്നും വ്യാവസായിക യൂണിറ്റുകൾ സുപ്രിംകോടതിയെ അറിയിച്ചു.

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിൽ കേന്ദ്രം ഘട്ടം ഘട്ടമായാണ് ഇളവ് അനുവദിക്കുന്നത്. ഗ്രീൻ സോണുകളിൽ കേന്ദ്ര സർക്കാർ വ്യാവസായിക യൂണിറ്റുകളുടെ പ്രവർത്തനത്തിന് അനുമതി നൽകി കഴിഞ്ഞു. സാമൂഹിക അകലം പാലിക്കണമെന്നതിനാൽ വളരെ കുറച്ച് തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് മിക്ക സംസ്ഥാനങ്ങളിലെ ഗ്രീൻ സോണുകളിലും ഫാക്ടറികൾ പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *