കെൽട്രോണിൽ ഇ-ഗാഡ്ജറ്റ് മെയിന്റനൻസ് കോഴ്സ്

കെൽട്രോണിൽ കംപ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ഐ.റ്റി.ഐ, ഡിപ്ലോമ, ബി.ടെക്ക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. ഇലക്ട്രോണിക്സ്, കംപ്യൂട്ടർ ഹാർഡ്വെയർ, നെറ്റ്വർക്ക്, ലാപ്ടോപ് റിപ്പയർ, ഐ.ഒ.റ്റി, സി.സി.റ്റി.വി ക്യാമറ ആന്റ് മൊബൈൽ ടെക്നോളജി എന്നീ മേഖലകളിലാണ് പരിശീലനം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരത്തെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ നേരിട്ടെത്തി 31 വരെ അപേക്ഷ സമർപ്പിക്കാം. ksg.keltron.in ൽ അപേക്ഷ ഫോറം ലഭിക്കും. വിശദവിവരങ്ങൾക്ക് കെൽട്രോൺ നോളജ്സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ്റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471-2325154/4016555.

Leave a Reply

Your email address will not be published. Required fields are marked *