പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജിലെ കൂടതൽ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും. വൈകീട്ട് നാല് മണിക്കാണ് കൂടിക്കാഴ്ച. കാർഷിക വ്യവസായ മേഖലകൾക്കുള്ള പ്രഖ്യാപനങ്ങളും ഇന്നുണ്ടായേക്കും.
വരുമാനമില്ലാത്ത സാധാരണക്കാരുടെ കയ്യിൽ പണമെത്തിക്കണമെന്നും 5000 രൂപ വീതം ഓരോരുത്തർക്കും നൽകാൻ 65000 കോടി മതിയാകുമെന്നും പി.ചിദംബരം അഭിപ്രായപ്പെട്ടു.