കേരളത്തിലേക്ക് മടങ്ങിവരുന്നവർ പാലിക്കേണ്ട നടപടിക്രമങ്ങൾ

*യാത്ര ചെയ്യുന്ന അംഗങ്ങളുടെ വിവരങ്ങൾ നോർക്കാ രജിസ്‌ട്രേഷൻ ഐ.ഡി ഉപയോഗിച്ച് കോവിഡ്-ജാഗ്രതാ(covid19jagratha.kerala.nic.in) എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഓരോ ദിവസവും കേരളത്തിലേക്ക് മടങ്ങിവരാൻ അനുമതി നൽകിയിട്ടുള്ള യാത്രാക്കാരുടെ എണ്ണവും തിരക്കും മനസ്സിലാക്കി എൻട്രി ചെക്ക് പോസ്റ്റ് ഓരോ യാത്രക്കാരും തെരഞ്ഞെടുക്കണം.നോർക്കാ വെബസൈറ്റിൽ രജിസ്റ്റർ ചെയ്യാത്തവർക്കും covid19jagratha.kerala.nic.in വഴി രജിസ്റ്റർ ചെയ്യാം.

*പുറപ്പെടുന്നതോ യാത്ര ചെയ്യുന്നതോ ആയ സംസ്ഥാനങ്ങളിൽ നിന്നും യാത്രാനുമതി ആവശ്യമുണ്ടെങ്കിൽ അവ കരസ്ഥമാക്കാൻ ഓരോ യാത്രക്കാരും ശ്രദ്ധിക്കണം

*സംസ്ഥാന നോട്ടിഫൈ ചെയ്തിട്ടുള്ള അതിർത്തി ചെക്ക്‌പോസ്റ്റുകളിൽക്കൂടി മാത്രമാണ് ആളുകൾ സംസ്ഥാനത്തിനകത്തേക്ക് പ്രവേശിക്കേണ്ടത്.യാത്രക്കാരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കും. ചെക്ക് പോസ്റ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഓരോ ദിവസവും കടത്തി വിടുകയുള്ളൂ. കോവിഡ്-19 ജാഗ്രത വെബസൈറ്റിൽ ലഭ്യമായ സ്ലോട്ടുകളുടെ അടിസ്ഥാനത്തിൽ യാത്രാ തീയതിയും എൻട്രി ചെക്ക് പോസ്റ്റു ഓരോ യാത്രക്കാർക്കും തെരഞ്ഞെടുക്കാം.

  • ഓരോ വ്യക്തിയും സമർപ്പിച്ച വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്കും ഇ-മെയിലിലേക്കും ക്യൂആർ കോഡ് സഹിതമുള്ള യാത്രാനുമതി ജില്ലാകലക്ടർ നൽകും. ഇത്തരത്തിൽ യാത്രാനുമതി ലഭിച്ചതിന് ശേഷമേ യാത്ര തുടങ്ങുവാൻ പാടുള്ളൂ.

*ഒരുവാഹനത്തിൽ ഒരു ഗ്രൂപ്പായി/കുടംുബമായി യാത്ര ചെയ്യുന്നുണ്ടെങ്കിൽ വ്യക്തിഗത രജിസ്റ്റർ ഉപയോഗിച്ച് ഗ്രൂപ്പ് രൂപീകരിക്കാം.വ്യത്യസ്ത ജില്ലകളിലുള്ള വ്യക്തികൾ ഒരു ഗ്രൂപ്പിലുണ്ടെങ്കിൽ ജില്ല അടിസ്ഥാനമാക്കി പ്രത്യേക ഗ്രൂപ്പുകൾ രൂപീകരിക്കേണ്ടതും ഓരോ ഗ്രൂപ്പിനും ഒരേ വാഹന നമ്പർ നൽകേണ്ടതുമാണ്.
*ചെക്ക് പോസ്റ്റുകളിലെ പരിശോധനയ്ക്ക് യാത്രാപെർമിറ്റ് കൈയിൽ കരുതണം.
*യാത്രാവേളയിൽ സാമൂഹിക അകലം പാലിക്കണം. അഞ്ച് സീറ്റർ വാഹനത്തിൽ നാലും ഏഴ് സീറ്റർ വാഹനത്തിൽ അഞ്ചും വാനിൽ പത്തും ബസ്സിൽ 25 ഉം അളൂകൾ മാത്രമേ പാടുള്ളൂ.മാസ്‌ക് സാനിറ്റൈസർ എന്നിവ യാത്രക്കാർ ഉപയോഗിക്കണം.

*അതിർത്തി ചെക്ക് പോസ്റ്റു വരെ മാത്രം വാടകവാഹനത്തിൽ വരികയും അതിന് ശേഷം മറ്റൊരു വാഹനത്തിൽ യാത്ര തുടരാൻ ആഗ്രഹിക്കുന്ന വ്യക്തികൾ അതത് സ്ഥലങ്ങളിൽ നിന്നും വാഹനങ്ങൾ ക്രമീകരിക്കണം. യാത്രക്കാരെ കൂട്ടികൊണ്ടുപോകുന്നതിനായി എത്തുന്ന വാഹനത്തിൽ ഡ്രൈവറെ മാത്രമേ അനുവദിക്കൂ. യാത്രയ്ക്ക് ശേഷം ഡ്രൈവറും ഹോം ക്വാറൻൈനിൽ പ്രവേശിക്കണം. യാത്രക്കാരെ കൂട്ടുന്നതിനായി അതിർത്തി ചെക്ക് പോസ്റ്റിലേക്ക് പോകേണ്ട വാഹനത്തിന്റെ ഡ്രൈവറും കോവിഡ് ജാഗ്രതാ വെബ്‌സൈറ്റിലൂടെ കലക്ടർമാരിൽ നിന്നും എമർജൻസ് പാസ് വാങ്ങണം.

*മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയിട്ടുള്ള കുട്ടികൾ/ ഭാര്യ/ഭർത്താവ്/മാതാപിതാക്കൾ എന്നിവരെ കൂട്ടികൊണ്ടുവരാൻ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുണ്ടെങ്കിൽ അവർക്കും പുറത്ത് പോവാനും തിരിച്ച് വരുവാനും ജില്ലാകലക്ടറുടെ അനുമതി വേണം.ഏത് സംസ്ഥാനത്തിലേക്കാണ് പോകേണ്ടത് ആ സംസ്ഥാനത്തിന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ യാത്രചെയ്യാനാവൂ.

*മറ്റ് സംസ്ഥാനങ്ങളിൽ നിന്നും യാത്രക്കാരെ കൊണ്ടുവരുന്ന വാടകവാഹനങ്ങൾക്കുള്ള മടക്കപാസ് കേരളത്തിലെ അതത് ജില്ലാകലക്ടർമാർ നൽകും.

*കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലായാത്രക്കാരും കോവിഡ് 19 ജാഗ്രതാ മൊബൈൽ ആപ്പ് അവരവരുടെ ഫോണുകളിൽ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണം.

*യാത്രയുമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ ഗവ.സെക്രട്ടറിയേറ്റിലെ വാർ റൂമിലെ 0471-2781100/2781101 എന്ന നമ്പറുമായോ അതിർത്തി ചെക്ക് പോസ്റ്റുമായോ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *