തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വൈറസ് മഹാമാരിയുടെ കടന്നുകയറ്റം വർധിക്കുന്നസാഹചര്യത്തിൽ ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകളാണു പ്രഖ്യാപിച്ചത്. അതേസമയം 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 614 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം (കണ്ടൈൻമെന്റ് സോൺ വാർഡ് 5), ആറന്മുള (17), കോന്നി (സബ് വാർഡ് 16), ഏഴംകുളം (12), റാന്നി അങ്ങാടി (സബ് വാർഡ് 7), തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട (9), പാവറട്ടി (സബ് വാർഡ് 3), മുല്ലശേരി (സബ് വാർഡ് 15), കടുക്കുറ്റി (സബ് വാർഡ് 9), ആലപ്പുഴ ജില്ലയിലെ മാവേലിക്കര തെക്കേക്കര (സബ് വാർഡ് 7), അമ്ബലപ്പുഴ നോർത്ത് (16), വീയപുരം (സബ് വാർഡ 1), ഇടുക്കി ജില്ലയിലെ കാഞ്ചിയാർ (14), കടയത്തൂർ (സബ് വാർഡ് 3, 4, 8), കോട്ടയം ജില്ലയിലെ ചിറക്കടവ് (11), മുളക്കുളം (8), വയനാട് ജില്ലയിലെ അമ്പലവയൽ (സബ് വാർഡ് 7), കൊല്ലം ജില്ലയിലെ ഉമ്മന്നൂർ (10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.