കേരളത്തിൽ 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു


തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മാത്രം 7006 പേർക്ക് കോവിഡ് 19 വൈറസ് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കൂടിവരുകയാണ്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയധികം രോഗികൾ സ്ഥിരീകരിച്ചത്.

ഇതിൽ 6004 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 664 പേരുടെ ഉറവിടം വ്യക്തമല്ല. ഇതടക്കം ആകെ 6668 സമ്പർക്ക രോഗികളാണ് ഇന്ന് ഉള്ളത്. ഇതിൽ 93 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരിൽ 68 പേർ വിദേശ രാജ്യങ്ങളിൽ നിന്നും, 177 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

ജില്ല തിരിച്ച് രോഗബാധിതർ

തിരുവനന്തപുരം 1050

മലപ്പുറം 826

എറണാകുളം 729

കോഴിക്കോട് 684

തൃശൂർ 594

കൊല്ലം 589

പാലക്കാട് 547

കണ്ണൂർ 435

ആലപ്പുഴ 414

കോട്ടയം 389

പത്തനംതിട്ട 329

കാസർഗോഡ് 224

ഇടുക്കി 107

വയനാട് 89.

  • ജില്ല തിരിച്ച് സമ്പർക്കരോഗികളുടെ കണക്ക്

തിരുവനന്തപുരം 1024, മലപ്പുറം 797, എറണാകുളം 702, കോഴിക്കോട് 669, തൃശൂർ 587, കൊല്ലം 571, പാലക്കാട് 531, കണ്ണൂർ 381, ആലപ്പുഴ 404, കോട്ടയം 382, പത്തനംതിട്ട 258, കാസർഗോഡ് 196, ഇടുക്കി 81, വയനാട് 85 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 22, കണ്ണൂർ 15, എറണാകുളം 12, കാസർഗോഡ് 11, കൊല്ലം 8, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 5 വീതം, തൃശൂർ 4, ആലപ്പുഴ 3, പാലക്കാട് 2, വയനാട് 1. എന്നിങ്ങനെയാണ് രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ.

അതേസമയം ചികിത്സയിലായിരുന്ന 3199 പേർ രോഗമുക്തരായി. 3446 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം 373, കൊല്ലം 188, പത്തനംതിട്ട 149, ആലപ്പുഴ 335, കോട്ടയം 163, ഇടുക്കി 64, എറണാകുളം 246, തൃശൂർ 240, പാലക്കാട് 223, മലപ്പുറം 486, കോഴിക്കോട് 414, വയനാട് 94, കണ്ണൂർ 147, കാസർഗോഡ് 77 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ 52,678 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,14,530 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,22,330 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,94,447 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 27,883 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 24 മണിക്കൂറിനിടെ 58,779 സാമ്പിളുകളാണ് പരിശോധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *